ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ഈ വര്‍ഷത്തെ ആദ്യ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ജനുവരി 19 മുതല്‍ 22 വരെ നടത്തുമെന്ന് ആമസോണ്‍. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 18 -ാം തീയതി ഉച്ചയ്ക്ക് 12 മണി മുതല്‍ ഓഫര്‍ ലഭ്യമാകും. വിവിധ വിഭാഗങ്ങളിലായി ഇരുപത് കോടിയിലേറെ ഉത്പന്നങ്ങളാണ് വന്‍ ഓഫറുകളില്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തുന്നത്.
ടിവി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്പന്നങ്ങള്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡ്യൂറബിള്‍സ് എന്നിങ്ങനെ വിവിധ ഉല്പന്നങ്ങള്ക്ക് വമ്പിച്ച വിലക്കിഴിവാണ് കമ്പനി വാഗ്ദാനം നല്‍കിയിരിക്കുന്നത്. വണ്‍പ്ലസ്, ഐഫോണ്‍, സാംസങ്, റെഡ്മി, വിവോ, ലെനോവ, ഓപ്പോ, റിയല്‍മി എന്നീ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളും സെയിലില്‍ ഉണ്ടാകും. വാച്ചുകള്‍, ബാഗുകള്‍, ഷൂസുകള്‍, ചെരുപ്പുകള്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം വമ്പിച്ച ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.