ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഇന്ന് സംസാരിക്കും. വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന് ഇമ്രാന് ഖാനാണ്. നരേന്ദ്ര മോദി ജമ്മുകശ്മീര്‍ പരാമര്‍ശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പ്രസംഗത്തില്‍ കശ്മീരാകും പ്രധാന വിഷയം. പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി പൊതുസഭയില്‍ നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഐക്യരാഷ്ട്ര പൊതുസഭയില്‍ നരേന്ദ്ര മോദിയും ഇമ്രാന് ഖാനും സംസാരിക്കും
By
September 27, 2019 7:42 am