Kerala

പാലാരിവട്ടം പാലംപോലെ പാലാരിവട്ടം പുട്ട്; പാലത്തിനെ ട്രോളി പുട്ടിന്റെ പരസ്യം

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം.

പാലാരിവട്ടം പാലത്തിനെ ട്രോളി പുട്ടിന്റെ പരസ്യവും എത്തി. പാലാരിവട്ടം പാലത്തിന്റെ പേരിലാണ് ഈ പുട്ട് വിപണിയിലിറക്കിയിരിക്കുന്നത്. പാലാരിവട്ടം പാലംപോലെതന്നെ പാലാരിവട്ടം പുട്ടിന് തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്നസ് ആണെന്നാണ് ഇവരുടെ പരസ്യവാചകം. തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റിന്റെ പുട്ടിന്റെ പരസ്യമാണ് ഇത്. എന്തായാലും പാലാരിവട്ടം പുട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top