Entertainment

‘കൗമാര പ്രായത്തില്‍ കാണുന്ന സ്വപ്നമല്ല ഈ പ്രായത്തില്‍ കാണുന്നത്’-പുരുഷസങ്കല്‍പ്പത്തെക്കുറിച്ച് മനസ്സുതുറന്ന് രജിഷ

യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്ക് എങ്ങനെയുള്ള പുരുഷന്മാരോടാണ് ആരാധന തോന്നിയതെന്ന് തുറന്നു പറയുകയാണ് നടി രജിഷ വിജയന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷ മനസ് തുറന്നത്.

” ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും എനിക്കില്ല. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്തത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്യൂരിറ്റി ഇല്ലായ്മ. ഉദാഹരണത്തിന് നിയമങ്ങള്‍ പാലിക്കാതെ ഷോ കാണിക്കാന്‍ വേണ്ടി വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുക, മുതിര്‍ന്നവരോട് ബഹുമാനം കാട്ടാതിരിക്കുക. പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക. തുടങ്ങിയ സ്വഭാവം.

നമ്മുടെ പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന് വിചാരമുള്ള സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളണെന്റെ മനസ്സില്‍. നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്ന് മാത്രം. ഇങ്ങനെയുള്ള ആളാകണമെന്ന് കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്‌റ്റെഴ്‌സ് ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്പോള്‍ അതല്ലാതിരിക്കാനും മതി. കൗമാര പ്രായത്തില്‍ കാണുന്ന സ്വപ്നമല്ല ഞാനീ പ്രായത്തില്‍ കാണുന്നത്.” – രജിഷ പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top