Health

ഒറ്റവാക്കില്‍ പറഞ്ഞാല്‍ തീരുന്നതല്ല റാഗിയുടെ ഗുണങ്ങള്‍

ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാന്യമാണ് ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.

റാഗിയുടെ പോഷകഗുണങ്ങള്‍

റാഗിയില്‍ നാരുകളും പൊളിഫിനോളും ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു.

ലെസിതിന്‍, മെഥിയോണ്‍ എന്നീ അമിനോ ആസിഡുകള്‍ കരളില്‍ അടിഞ്ഞുകൂടിയിട്ടുള്ള അമിതമായ കൊഴുപ്പിനെ നീക്കം ചെയ്യുകയും കൊളസ്‌ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയിലുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും. മുലപ്പാല്‍ വര്‍ധിക്കും.

റാഗി ദഹനത്തിനു സഹായിക്കുന്നു. ബവല്‍ മൂവ്‌മെന്റ്‌സ് സാധാരണ നിലയിലാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

കാല്‍സ്യം, അയേണ്‍ നിയാസിന്‍, തയാമിന്‍, തുടങ്ങിയ അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം
തടയുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top