Health

മുഖകാന്തിയ്ക്കും താരനകറ്റാനും ആപ്പിള്‍ സൈഡര്‍ വിനിഗര്‍; വീട്ടില്‍ തയ്യാറാക്കാം

ആപ്പിളില്‍ നിന്നും ഉണ്ടാക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ലായനിയായ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ്.

ആപ്പിള്‍ സൈഡര്‍ വിനിഗറിന്റെ ഗുണങ്ങള്‍

1. മുഖക്കുരു, കറുത്ത പാടുകള്‍, നഖത്തിന്റെ പരിപാലനം എന്നിവയ്‌ക്കെല്ലാം ഉത്തമമാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ഒരു പഞ്ഞിയില്‍ അല്‍പം നേര്‍പ്പിച്ച ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എടുത്തു മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാനും അകാല വാര്‍ധക്യം തടയാനും യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു.

2. തേനുമായി ചേര്‍ത്താല്‍ ജലദോഷത്തിനും പനിക്കുമുള്ള ഒരു നല്ല ഔഷധമാണ്.

3. ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ അല്പം ടീ ട്രീ ഓയില്‍ ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ താരന്‍ ഉള്ള ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഇരുപതു മിനിട്ടിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ താരന്‍ പൂര്‍ണ്ണമായും അകറ്റാന്‍ സാധിക്കും.

4. ബേക്കിങ്ങ്‌സോഡയും ആപ്പിള്‍ സൈഡര്‍ വിനിഗറും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം തലയില്‍ ഷാംപൂവിനു പകരമായി ഉപയോഗിക്കാം.

5. ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പ്പം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ത്ത് കുല്‍കുഴിയുന്നത്തിലൂടെ പല്ലിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.

6. വെറും വയറ്റില്‍ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗരും നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറക്കാന്‍ സഹായിക്കും.

തയ്യാറാക്കുന്ന വിധം

ആപ്പിള്‍ കഴുകി വൃത്തിയാക്കി ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിച്ചെടുത്ത് അപ്പിള്‍ കഷണങ്ങള്‍ 5 മിനിറ്റ് നേരം അതില്‍ മുക്കി വെക്കുക. അതിനുശേഷം ആപ്പിള്‍ കഷ്ണങ്ങള്‍ വൃത്തിയുള്ള ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റുക. അതിനൊപ്പം അല്‍പ്പം പഞ്ചസാരയും വൈറ്റ് വിനിഗരും ചേര്‍ക്കുക. ഇവ മുങ്ങിക്കിടക്കാന്‍ പാകത്തിന് ജാറില്‍ വെള്ളം ഒഴിക്കുക. നന്നായി അടച്ചു വെച്ച ശേഷം ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം വിനെഗര്‍ വേര്‍തിരിച്ചെടുക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top