Breaking News

യുവതിയുടെ പരാതി വ്യാജമെന്ന് പോലീസ്;വടക്കാഞ്ചേരി പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിച്ചു

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിച്ചു. യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 നവംബര്‍ 16 ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അനിൽ അക്കര എംഎൽഎക്ക് കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ് മറുപടി നൽകിയത്.

സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും 2016 നവംബർ ഒന്നിന് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചത് വൻ വിവാദമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top