Kerala

കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കും; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കുമെന്ന് സൂചന. കേരള ഷോളയാറില്‍ (ലോവര്‍ ഷോളയാര്‍) ശനിയാഴ്ച വൈകുന്നേരത്തെ ജലനിരപ്പ് 2660.5 അടിയാണ്. പരമാവധി ജലസംഭരണ ശേഷി 2663 അടിയാണ്. ദിവസവും 0.8 അടി വെള്ളം ഉയരുന്നുണ്ട്. പരമാവധി സംഭരണ ശേഷിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്.

ഈ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. തമിഴ്‌നാടിന്‍റെ അധീനതയിലുള്ള അപ്പര്‍ ഷോളയാറില്‍ വൈദ്യുതി ഉല്‍പ്പാദനം കഴിഞ്ഞുള്ള വെള്ളം കേരള ഷോളയാറില്‍ എത്തുന്നതിനാലാണ് ജലനിരപ്പ് ഉയരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top