Kerala

നിയമപരമായത് എല്ലാം സര്‍ക്കാര്‍ ചെയ്യും; മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി കോടിയേരി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാവിലെ ഫ്‌ളാറ്റിലെത്തിയ ഉടമകളുമായി അദ്ദേഹം വിശദമായ കൂടിക്കാഴ്ച നടത്തി.

ഫ്‌ളാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങള്‍ക്ക് കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top