Breaking News

മരടിലെ എച്ച്ടുഒ ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ത്തു/VIDEO

കൊച്ചി: മരടിലെ ആദ്യ സ്‌ഫോടനം പൂര്‍ത്തിയായി. എച്ച് ടു ഒ ഫ്‌ളാറ്റ് തകര്‍ന്ന് വീണു. നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും മാറ്റം വരുത്തിയാണ് ഫ്‌ളാറ്റ് തകര്‍ത്തത്.19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ടാണ് തകര്‍ന്നടിഞ്ഞത്.

11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം വൈകിയതിനെ തുടര്‍ന്നാണ് രണ്ടാമത്തെ സൈറണ്‍ വൈകിയത്.10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ 11.15 ന് മുഴങ്ങിയതിന്‌ പിന്നാലെ സ്‌ഫോടനവും നടന്നു

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top