Kerala

മൂലമ്പള്ളിയിലെ ദരിദ്രരോടില്ലാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാട്ടണോ? : ഷമ്മി തിലകന്‍

നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിയില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാട്ടണോ എന്ന് ചോദിക്കുകയാണ് ഷമ്മി തിലകന്‍.  തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണെന്നും നടന്‍ പറഞ്ഞു.

ഫ്‌ളാറ്റ് പൊളിക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. സങ്കട ഹര്‍ജിയുമായി രംഗത്തെത്തിയ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആശ്വാസകരമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top