Latest News

മലിനീകരണ നിയന്ത്രണം: ഡല്‍ഹിയില്‍ ഓഡ് ഈവന്‍ പദ്ധതി വീണ്ടും വരുന്നു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തിനായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഓഡ് ഈവന്‍ പദ്ധതി വീണ്ടും വരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാറുകളുടെ ലൈസന്‍സ് പ്ലേറ്റിലെ നമ്പറിന്റെ അവസാന അക്കത്തെ ആധാരമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുക. ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പറുകള്‍ക്കും ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന നമ്പറുകള്‍ക്കും ഒരേദിവസം നിരത്തിലിറങ്ങാനാകില്ല. ആഴ്ചാവസാനങ്ങളില്‍ എല്ലാ കാറുകള്‍ക്കും പുറത്തിറങ്ങാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top