ഉയരെ’യിലെ ഗോവിന്ദ് എന്റെ ഉള്ളിലും ഉണ്ടായിരുന്നുവെന്ന് നടന് ആസിഫ് അലി. പണ്ട് കാമുകിയുമായി സംസാരിച്ചു കഴിഞ്ഞാലും വാട്സ്ആപ്പില്‍ ‘ലാസ്റ്റ് സീന്‍’ നോക്കാറുണ്ടായിരുന്നുവെന്നും താരം തുറന്നു പറയുന്നു. എന്നാല്‍ ഇന്ന് എല്ലാം മാറി കുറേക്കൂടി പക്വത വന്നുവെന്നും താരം പറഞ്ഞു.
ഉയരെ ചെയ്യുമ്പോള്‍ വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ബോബിയും സഞ്ജയും മനു അശോകനും ചേര്‍ന്നെടുത്ത റിസ്കാണ് ഗോവിന്ദിനെ എന്നെ ഏല്‍പ്പിച്ചത്. ബോബി സഞ്ജയ്ക്കൊപ്പം നിര്‍ണായകം എന്ന സിനിമ ചെയ്തിട്ടുണ്ട്. ഉയരെയുടെ തിരക്കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ‘ഈ കഥാപാത്രം ഞാന്‍ തന്നെ ചെയ്തോളാം, ഇതുപോലുള്ള ഒരുപാട് കാമുകന്മാരെ എനിക്ക് നന്നായി അറിയാം’ എന്നും താരം വെളിപ്പെടുത്തി.