Latest News

പാപിയെന്നെഴുതാന്‍ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു

നോര്‍ത്ത് കരോളിന: പാപിയെന്നെഴുതാന്‍ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. 56കാരിയായ വിക്ടോറിയ തോമസ് ഫ്രാബുട്ടാണ് 61കാരനായ ഭര്‍ത്താവ് ജെയിംസിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ചുകളഞ്ഞത്. ചെടി മുറിക്കാനുപയോഗിക്കുന്ന കട്ടര്‍ ആണ് ഇതിനായി വിക്ടോറിയ ഉപയോഗിച്ചത്.

നോര്‍ത്ത് കരോളിനിലെ കാര്‍ട്ടെറെറ്റ് കൗണ്ടിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജെയിംസിനെ കണ്ടെത്തുമ്പോള്‍ അയാള്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. ഭാര്യ വിക്ടോറിയ തോമസ് ഫ്രാബുട്ടാണ് തന്നെ കെട്ടിയിട്ടതെന്നും അവര്‍ കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞുവെന്നും അയാള്‍ അവരെ അറിയിച്ചു.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തി. ഉടന്‍ തന്നെ ജെയിംസിനെയും ഐസ് ബാഗിലേക്ക് മാറ്റിയ ജനനേന്ദ്രിയവും ആശുപത്രിയിലെത്തിച്ചു.

വിക്ടോറിയ കൃത്യം നടത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. എന്നാല്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഉപയോഗിച്ച് പാപിയെന്ന് എഴുതാനായിരുന്നു ഉദ്ദേശമെന്നും പക്ഷേ വേണ്ടത്ര രക്തം വന്നില്ലെന്നുമാണ് വിക്ടോറിയ ഉദ്യോഗസ്ഥരിലൊരാളോട് പറഞ്ഞത്.

അതേസമയം കോടതിയിലെത്തിച്ചപ്പോള്‍ തലതാഴ്ത്തി ഇരുന്ന വിക്ടോറിയ കരയുകയായിരുന്നു. ജെയിംസ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top