Latest News

പാഠഭാഗങ്ങള്‍ കാണാതെ പഠിച്ചില്ല; അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടു

ലാഹോര്‍: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ശനിയാഴ്ചയാണ് ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ അധ്യാപകനായ കമ്രാന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിനാണ് അധ്യാപകന്‍ ഹഫീസിനെ മര്‍ദ്ദിച്ചത്.

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്‌തെന്ന് സഹപാഠികളും വീട്ടുകാരും ആരോപിച്ചു. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടു. സ്‌കൂളിലെ രണ്ട് മുറികള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top