പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയ്ക്ക് ഇന്ന് അഞ്ചാം പിറന്നാളാണ്. പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷവാര്‍ത്ത ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച പൃഥ്വി ഇങ്ങനെക്കുറിച്ചു.
‘പിറന്നാള്‍ ആശംസകള്‍ അല്ലി… ഓരോ ദിവസവും നീ ഞങ്ങളെ കൂടുതല്‍ അഭിമാനപുളകിതരാക്കുന്നു. നീ എല്ലായ്പ്പോഴും ഞങ്ങളുടെ വെളിച്ചമാണ്, നീയായിരിക്കും ഡാഡയുടെ ഏറ്റവും വലിയ ഹിറ്റ്. നിങ്ങള്‍ എല്ലാവരുടെയും ആശംസകള്‍ക്കും സ്നേഹത്തിനും അല്ലി നന്ദി പറയുന്നു- പൃഥ്വി കുറിച്ചു.