കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്.
ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പ്രതിയുടെ പക്കല്‍നിന്നും പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.