Breaking News

മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ കോടിയേരി; ഉയര്‍ന്ന പിഴ വിപരീതഫലമുണ്ടാക്കും

മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന ഫെഡറല്‍ ഘടന തകര്‍ക്കുന്നു. പരിഷ്‌കാരം അശാസ്ത്രീയമാണ്. ഉയര്‍ന്ന പിഴ വിപരീത ഫലമുണ്ടാക്കും. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണം. വന്‍ അഴിമതിയ്ക്ക് വഴി ഒരുങ്ങുകയാണെന്നും എന്ത് ചെയ്യാന്‍ പറ്റുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

അതേസമയം പി ജെ ജോസഫിനെ യുഡിഎഫ് അപമാനിച്ചെന്ന് കോടിയേരി പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണം. ജോസഫ് യുഡിഎഫിന്റെ തടവറയിലാണെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top