കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് മയപ്പെടുത്തി ജോസഫ് വിഭാഗം. സമാന്തര പ്രചാരണം ഉടനുണ്ടാകില്ല. കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്നാണ് പിജെ ജോസഫ് നിലപാട് മയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പാലയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനുശേഷം ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിരര്‍ന്ന നേതാക്കള്‍ പി ജെ ജോസഫിനെ അടക്കം വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. അനുകൂലമായ സാഹചര്യമുണ്ടായാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫ് നേതാക്കളെ ഇക്കാര്യം അറിയിച്ചുവെന്നും പി ജെ ജോസഫ് പറഞ്ഞു.