പാലക്കാട്: പാലക്കാട് നഗരസഭയും കുടുംബശ്രീ യൂണിറ്റും സുശ്രുത ഐവിഎഫും സംയുക്തമായി നടത്തുന്ന സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് സെപ്റ്റംബര്‍ 6-ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ പാലക്കാട് ടൗണ്‍ ഹാളില്‍ വെച്ച് നടത്തും.
സുശ്രുത ഐവിഎഫ് ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷിലിസ്റ്റ് ഡോ.പ്രിയ രാധാകൃഷ്ണനോടൊപ്പം,ഗൈനക്കോളജി ,ലാപ്പറോസ്കോപ്പിക് വിഭാഗത്തിലെ പ്രശസ്തരായ ഡോ ആനന്ദ് മോഹന്‍, ഡോ ലക്ഷ്മി, ഡോ ബുഷറ, ഡോ ബാലകൃഷ്ണന്,ഡോ രഘു ശങ്കര്‍, ഡോ രത്നാകര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും.