ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് വരണാധികാരിക്ക് കത്ത് നല്കി. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു. കോടതിയിലെ കേസ് വിവരങ്ങള്‍ അറിയിച്ചുള്ള കത്താണ് നല്‍കിയത്.
അതേസമയം രണ്ടില ചിഹ്നത്തിനായി ജോസ് കെ മാണി വിഭാഗവും കത്ത് നല്കി. സ്റ്റീഫന്‍ ജോര്‍ജാണ് വരണാധികാരിക്ക് കത്ത് നല്‍കിയത്. ചിഹ്നം അനുവദിക്കാന്‍ അധികാരമുണ്ടെന്ന് കാണിച്ചാണ് കത്ത്.