കൊച്ചി: കല്യാണ്‍ സില്‍ക്സിന്റെ കൊച്ചി ഷോറൂമില്‍ നടന്ന ഓണക്കോടിയ്ക്കൊപ്പം ഒന്നരക്കോടിയിലെ സമ്മാന പദ്ധതിയിലൂടെ സമ്മാനമായ വോക്സ്വാഗന് അമിയോ കാര്‍ ലഭിച്ച തൊടുപുഴ സ്വദേശി സിസില്‍ ബെന്നിയെ അമ്പരിപ്പിച്ച് നടന് പൃഥ്വിരാജിന്റെ ഫോണ്‍ കോള്‍. കല്യാണ്‍ സില്‍ക്സിന്റെ കസ്റ്റമറായ സിസില്‍ ബെന്നിയ്ക്ക് സമ്മാനമായി കാര്‍ ലഭിച്ച വിവരമാണ് പൃഥ്വിരാജ് ഫോണ്‍ കോളിലൂടെ അറിയിച്ചത്.സമ്മാനമായി വോക്സ്വാഗന് അമിയോ കാര്‍ ആണെന്ന് അറിഞ്ഞതും സിസില്‍ ബെന്നിയ്ക്ക് അത്ഭുതമായി. പൃഥ്വിയുടെ സംസാരം കേട്ടിരുന്നവരില്‍ ചിരി പടര്‍ത്തി.കൂടാതെ പൃഥ്വിയുടെ ഓണം റിലീസായ ബ്രെദേഴ്സ് ഡേ കാണുവാനും പൃഥ്വിരാജ് കസ്റ്റമറോട് പറഞ്ഞു.
കല്യാണ്‍ സില്‍ക്സ് ഓണക്കോടിക്കൊപ്പം ഒന്നരകോടി സമ്മാനപദ്ധതിയുടെ രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പാണ് കൊച്ചിയിലെ കല്യാണ്‍ സില്‍ക്സ് ഷോറൂമില്‍ വച്ച് പൃഥ്വിരാജ് നിര്‍വഹിച്ചത്.