കൊച്ചി: ഓണം വാതിക്കലെത്തി നിൽക്കെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം വില പവന് 28000 ത്തിൽ എത്തിയെങ്കിലും പിന്നിട് വില അൽപം താഴ്ന്നിരുന്നു.
അമേരിക്ക –ചൈന വ്യാപാരയുദ്ധം തുടരുന്നതും ആഗോള മാന്ദ്യത്തിന്റെ സൂചനയുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടാൻ കാരണം. ഇതിന്റെ ഒപ്പം കേരളത്തില്‍ ഓണം, വിവാഹ സീസണ് കൂടി എത്തിയതോടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോവുകയായിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)