Business

കണ്ണൂര്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമില്‍ സെപ്തംബര്‍ 5 മുതല്‍ ‘ആര്‍ട്ടിസ്ട്രി’ ബ്രാന്റഡ് ജ്വല്ലറി ഷോ ആരംഭിക്കും

 

കണ്ണൂര്‍: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കണ്ണൂര്‍ ഷോറൂമില്‍ സെപ്തംബര്‍ 5 വ്യാഴാഴ്ച്ച മുതല്‍ ‘ആര്‍ട്ടിസ്ട്രി’ ബ്രാന്റഡ് ജ്വല്ലറി ഷോ ആരംഭിക്കും.  സ്വര്‍ണം, ഡയമണ്ട്, മറ്റ് അപൂര്‍വ്വ രത്‌നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്‍പ്പനയുമാണ് ‘ആര്‍ട്ടിസ്ട്രി’ ബ്രാന്റഡ് ജ്വല്ലറി ഷോ. ആര്‍ട്ടിസ്ട്രിയിലെ ഓരോ ആഭരണവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റിസര്‍ച്ച് & ഡിസൈന്‍ ടീമിന്റെയും ആഭരണങ്ങള്‍ക്ക് രൂപം നല്‍കുന്ന പ്രഗത്ഭ കലാകാരന്മാരുടെയും പരിശ്രമഫലമാണ്.  

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി കളക്ഷന്‍, എത്ത്‌നിക്‌സ് ഹാന്റ്ക്രാഫ്റ്റഡ് ജ്വല്ലറി കളക്ഷന്‍, പ്രഷ്യ പ്രെഷ്യസ് ജെം ജ്വല്ലറി കളക്ഷന്‍, സ്റ്റാര്‍ലെറ്റ് കിഡ്‌സ് ജ്വല്ലറി കളക്ഷന്‍ എന്നിവയിലെ പ്രത്യേകം തെരഞ്ഞെടുത്ത ശ്രേണി ആര്‍ട്ടിസ്ട്രിയുടെ പ്രത്യേകതയാണ്. ഷോ സെപ്തംബര്‍ 8 ഞായറാഴ്ച്ച സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top