ഡല്‍ഹി: കടുത്ത വൈരാഗ്യത്തെ തുടര്‍ന്ന് വയോധികനായ വീട്ടുടമസ്ഥനെ വീട്ടുജോലിക്കാരന് തട്ടിക്കൊണ്ടു പോയി. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ 91 വയസുള്ള കൃഷ്ണ ഘോസ്ല എന്നയാളെ ബീഹാര്‍ സ്വദേശിയായ കിഷന് ഫ്രിഡ്ജിനുള്ളില് കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു.
അഞ്ച് സഹായികള്‍ക്കൊപ്പം എത്തിയ കിഷന് വീട്ടുലുണ്ടായിരുന്ന കൃഷ്ണ ഘോസ്ലയെയും ഭാര്യയെയും ബോധരഹിതരാക്കി. ശേഷം കൃഷ്ണ ഘോസ്ലയെ ഫ്രിഡ്ജിനുള്ളില് ഒളിപ്പിച്ച് കടത്തുകയായിരുന്നു. വീട്ടുടമസ്ഥനോടുള്ള വൈരാഗ്യത്തെത്തുടര്‍ന്നാണ് ജോലിക്കാരന് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് അറിയിച്ചു.