മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി ബാഹുബലി താരം പ്രഭാസ്. വര്‍ഷങ്ങള്‍ക്കു താന്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അന്നു കണ്ടതിനേക്കാള്‍ യുവാവായി മോഹന്‍ലാല്‍ ഇപ്പോള്‍ കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ലെ മെറിഡിയന് ഹോട്ടലില്‍ ‘സാഹോ’ എന്ന ആക്ഷന്‍ സിനിമയുടെ മലയാളം ട്രെയിലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആക്ഷന്‍ ത്രില്ലര്‍ സിനിമയായ സാഹോയിലെ നായകനായ പ്രഭാസ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്.