ഹൈദരാബാദ്: ഹൈദരാബാദിലെ മീര്‍പെറ്റില്‍ പൊക്കിള്‍കൊടിയോടു കൂടി പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് റോഡരികില്‍ പോളിത്തീന്‍ കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം വഴിയാത്രക്കാര്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും പൊക്കിള്‍കൊടി അറുത്തുമാറ്റിയിട്ടില്ലായിരുന്നു. പെണ്‍കുഞ്ഞാണെന്ന് മനസിലായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കൊന്നതാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കവറിന് പുറത്ത് രക്തത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ വഴിയാത്രക്കാര്‍ കവര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊക്കിള്‍കൊടിയോടു കൂടി പെണ്‍കുഞ്ഞിന്റെ മൃതദേഹം റോഡരികില്‍
By
August 23, 2019 1:35 pm