അമ്പലപ്പുഴ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന്റെ കണ്ണിനു പരുക്കേറ്റു. ഇടതു കണ്ണിന് പരുക്കേറ്റ കട്ടപ്പന മുതുകാട്ടിൽ വിപിൻ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കൺപോളകൾക്കും പുരികത്തിനും പരുക്കേറ്റ ഇയാളെ ഒപ്പമുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്.
റെയിൽവേയുടെ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ വിപിൻ, തകഴി കുന്നുമ്മയിലെ ഓഫിസിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 11നാണ് അപകടം. ഓൺലൈനിലൂടെ വാങ്ങിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചതെന്നു സുഹൃത്തുക്കൾ പറഞ്ഞു.