ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈ കൊടുക്കാന്‍ തിക്കും തിരക്കും കൂട്ടി വിദ്യാര്‍ഥികള്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്താന്‍ ചെങ്കോട്ടയിലെത്തിയതാണ് നരേന്ദ്ര മോദി. ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് ശേഷം നരേന്ദ്ര മോദി കുട്ടികളുടെ അടുത്തേക്ക് പോയി. അപ്പോഴാണ് വിദ്യാര്‍ഥികള്‍ കൂട്ടമായി നരേന്ദ്ര മോദിക്ക് ചുറ്റും കൂടിയത്. പ്രധാനമന്ത്രിക്ക് കൈ കൊടുക്കാന്‍ പിന്നീട് തിക്കും തിരക്കും കൂട്ടുകയായിരുന്നു വിദ്യാര്‍ഥികള്‍.
#WATCH Prime Minister Narendra Modi meets children at Red Fort in Delhi on the occasion of 73rd #IndiaIndependenceDay (Earlier visuals) pic.twitter.com/YUNw3v9gQ7
— ANI (@ANI) August 15, 2019
73ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാവിലെ ഏഴിനാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പതാക ഉയര്‍ത്തിയ ശേഷം മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)