രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം.ഭരണഘടന വധമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യസഭയില്‍ പിഡിപി എംപിമാര്‍ ഭരണഘടന കീറിയെറിഞ്ഞു.പി.ഡി.പി എം.പി ഫയാസാണ് സ്വന്തം വസ്ത്രങ്ങള്‍ പറിച്ചുകീറി പ്രതിഷേധിച്ചത്.ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനത്തെ ബിഎസ്പി പിന്തുണച്ചു
അതേസമയം പ്രധാനമന്ത്രി മറ്റേനാള്‍ രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.