Breaking News

കാശ്മീര്‍ വിഭജനം: കറുത്ത ദിനമെന്ന് മെഹ്ബൂബ മുഫ്തി

കാശ്മീര്‍ വിഭജനം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹ്ബൂബ മുഫ്തി. 1947 ലെ വിഭജനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യക്കൊപ്പം നില്‍ക്കാനുള്ള കാശ്മീരിന്റെ തീരുമാനം തിരിച്ചടിച്ചെന്ന് മുഫ്തി പറഞ്ഞു.

രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കം തീര്‍ത്തും ഏകപക്ഷീയമാണെന്നും അവര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കേന്ദ്രത്തിന്റെ തീരുമാനം കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് വഞ്ചിക്കപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top