Latest News

മോഷണസംഘത്തെ തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മോഷണം തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും മോഷണസംഘം ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു. ഡല്‍ഹിയില്‍നിന്നും രാജസ്ഥാനിലെ കോട്ടയിലേക്കുപോകുകയായിരുന്ന ഡല്‍ഹി ഷാദര സ്വദേശി മീണയും (55) മകള്‍ മനീഷയും (21) ആണ് കൊല്ലപ്പെട്ടത്. നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയില്‍ അജ്ഹായി റെയില്‍വെ സ്റ്റേഷനു സമീപമായിരുന്നു സംഭവം.

പുലര്‍ച്ചെ മീണയുടെ ബാഗുമായി കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഇവരുടെ കൈയില്‍ നിന്നും ബാഗ് പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയും പിടിവലിക്കിടെ മീണയേയും മനീഷയേയും കവര്‍ച്ചക്കാര്‍ സ്ലീപ്പര്‍ കോച്ചിന്റെ വാതിലില്‍വരെ എത്തിച്ചു.ഈ സമയം കവര്‍ച്ചക്കാര്‍ ഇവരെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. മൊബൈല്‍ ഫോണ്‍, പണം, ചെക്ക് തുടങ്ങിയവയായിരുന്നു ബാഗിലുണ്ടായിരുന്നത്. ആകാശ് ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് വൃന്ദാവന്‍ റോഡ് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നിര്‍ത്തി. ഇവിടെയിറങ്ങി ആകാശ് റെയില്‍വെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ആംബുലന്‍സില്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മീണയേയും മനീഷയേയും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top