Breaking News

ചന്ദ്രയാന്‍ 2 എടുത്ത ചിത്രങ്ങള്‍ പുറത്ത്


ഐഎസ്ആര്‍ഒ: ചന്ദ്രയാന്‍ 2 എടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ചന്ദ്രയാന്‍ 2 പേടകത്തിന്റെ എല്‍14 ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ഓഗസ്റ്റ് മൂന്നിനു പകര്‍ത്തിയ ഭൂമിയുടെ സുന്ദരചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പങ്കുവച്ചത്.

ചാന്ദ്രയാൻ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. 

ചന്ദ്രയാൻ 2 ഇപ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിൽ കറങ്ങുകയാണ്. അടുത്തഘട്ടത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു മാറും. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2  പറന്നുയർന്നത്. 48 ദിവസം കഴിഞ്ഞ് സെപ്റ്റംബർ ഏഴിന് പേടകത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top