ഭീകരാക്രമണ ഭീഷണിയുടെപശ്ചാത്തലത്തില് ജമ്മുകശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത. അമർനാഥ് തീർത്ഥാടന പാതയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കശ്മീരിലുള്ള തീർഥാടകരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു തുടങ്ങി.
എന്നാൽ ജമ്മു കശ്മീരിൽ നടക്കുന്നത് അത്യന്തം രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവര്‍ണറെ കാണും. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകര്‍, സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)