തിരുവനന്തപുരം: കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വഫ ഫിറോസിനെ മജിസ്ട്രേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.
അതേസമയം അപകടത്തില്‍ പെട്ട ബഷീറിനെ സ്കൂട്ടറില്‍ കയറ്റി വിടാന്‍ ശ്രീറാം ശ്രമിച്ചെന്നും, തന്റെ സ്കൂട്ടറിലാണ് കയറ്റി വിടാന്‍ ശ്രമിച്ചതെന്നും ദൃക്സാക്ഷി ജിത്തു മൊഴി നല്കിയിരിക്കുന്നു. ഡ്രൈവര്‍ സീറ്റില്‍ ശ്രീറാമായിരുന്നെന്നും ജിത്തു പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)