കേംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മഡഗാസ്കറില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. ബ്രിട്ടണിലെ മില്‍ട്ടണ്‍ കീന്‍സില്‍ നിന്നുള്ള 19-കാരിയായ അലാന കട്ട്ലാന്‍ഡ് പഠന ഗവേഷണത്തിനായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്കറിലേക്ക് പോയതായിരുന്നു. വടക്കുകിഴക്കന്‍ ഗ്രാമ പ്രദേശമായ അഞ്ജവിയിലെ പുല്‍മൈതാനത്തിനു മുകളില്‍വെച്ച് സെസ്ന ശൈലിയിലുള്ള ലൈറ്റ് വിമാനത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്.
അതേസമയം, ഗവേഷണം ഉദ്ദേശിച്ച രീതിയില്‍ നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ അവര്‍ വിമാനത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്.