Latest News

ഉന്നാവോ വാഹനാപകടം: പോലീസ് യാത്രാവിവരം ചോര്‍ത്തി

ഉത്തര്‍പ്രദേശില്‍ ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച അപകടത്തിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന സംശയത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കു വീട്ടില്‍ 7 പോലീസുകാരെയും യാത്രയില്‍ അകമ്പടിക്കു 3 പോലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഒരാളും കൂടെയില്ലായിരുന്നു. കാറില്‍ സ്ഥലമില്ലാത്തതിനാല്‍ പോലീസുകാര്‍ ഒപ്പം പോയില്ലെന്നാണു വിശദീകരണം.

ഇതേസമയം പോലീസുകാര്‍ തന്നെയാണ് യാത്രാവിവരം പീഡനക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ക്കു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടക്കേസില്‍ സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ചു മറച്ചിരുന്നെങ്കിലും യുപി 71 എടി 8300 ആണെന്നു കണ്ടെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top