Kerala

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ വിമത വൈദികരുടെ സമരം തുടരുന്നു

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം വൈദികര്‍ നടത്തുന്ന ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക്. പ്രശ്‌ന പരിഹാരത്തിനായി സ്ഥിരം സിനഡുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതിനെ തുടര്‍ന്നാണ് സമരം തുടരുന്നത്.

ആലഞ്ചേരിക്കെതിരായ  വൈദിക പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ബിഷപ്പ് ഹൗസില്‍ ഉപവാസം അനുഷ്ടിക്കുന്ന വൈദികരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമരം തുടരാന്‍ വൈദികര്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെങ്കിലും ലഭിച്ച ഉറപ്പുകളില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് സമരം നടത്തുന്ന വൈദികരുടെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top