ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികളെ നാലംഗ സംഘം മര്‍ദ്ദിച്ചു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ അക്രമികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികളെയാണ് നാല്‍വര്‍ സംഘം മര്‍ദ്ദിച്ചത്.
മര്‍ദ്ദിക്കുന്നതിനിടയില്‍ ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു. അക്രമികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു.