Latest News

ഗോ മാതാ കീ ജയ് വിളിപ്പിച്ച് 24 പേരെ മര്‍ദ്ദിച്ചു; മര്‍ദ്ദിക്കപ്പെട്ടവര്‍ അറസ്റ്റില്‍

ഭോപ്പാല്‍: കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന് 24 പേരെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചു. ഗോ മാതാ കീ ജയ് എന്ന് വിളിപ്പിച്ചാണ് ഇവരെ ആക്രമിച്ചത്. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലായിരുന്നു സംഭവം.

ഇവരെ കയറ് കൊണ്ട് കെട്ടി റോഡില്‍ മുട്ട് കുത്തി നിര്‍ത്തിക്കുകയായിരുന്നു. 24 പേരില്‍ ഒരാളുടെ പക്കല്‍ പോലും കൃത്യമായ രേഖകളില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ ഗോവധനിരോധന നിയമപ്രകാരം കേസെടുത്തെന്നും അറസ്റ്റു ചെയ്തെന്നുമാണ് പോലീസ് അറിയിച്ചത്. അതേസമയം ഇവരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ഒരു നടപടിപോലും പോലീസ് എടുത്തില്ല.

ഖണ്ഡ്വ സെഹോര്‍ ദേവാസ് ഹര്‍ദ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് 24 പേരില്‍ ഭൂരിഭാഗവും. ഇവരില്‍ ആറ് പേര്‍ മുസ്ലിങ്ങളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top