നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. ഭാര്യയെ ഇയാള്‍ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയലെ റോജി മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് യുവതി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചത്.
32 കാരനായ സബീര്‍ ആണ് ഭാര്യ സൈനബയെ ഇതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലിയത്. കല്യാണം കഴിഞ്ഞ അന്നുമുതല്‍ ഇയാളും കുടുംബാംഗങ്ങളും മോശമായിട്ടാണ് പെരുമാറിയതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. യുവതിയുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് ദിവസം തങ്ങളോടൊപ്പം താമസിച്ചത് ഇഷ്ടപ്പെടാതെ സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നു.
ദാദ്രി പോലീസ് സാബിറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.