ന്യൂഡല്‍ഹി: നോയിഡയില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രങ്ങളില്‍ ഞായറാഴ്ച രാത്രി ഒരേസമയം പൊലീസ് നടത്തിയ പരിശോധനയില്‍ 25 സ്ത്രീകള്‍ അടക്കം 35 പേരെ പിടികൂടി. ഇവരില്‍ നിരവധി വിദേശ പൗരന്മാര് അടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വൃത്തങ്ങള്‍ വിസമ്മതിച്ചു.
നോയിഡ കൊമേഷ്യല്‍ സെക്ടര്‍ 18ലെ 14 മസാജിംഗ് പാര്‍ലറുകളിലാണ് ഒരേ സമയം ഡല്‍ഹി പൊലീസ് പരിശോധന നടത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധന രാത്രി മുഴുവന്‍ നീണ്ടുനിന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജെയ്സ്വാള്‍ വ്യക്തമാക്കി. 14 സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന. വിദേശ പൗരന്മാര് ഉള്‍പ്പെടെ 35 പേര് പിടിയിലായി.