പാറ്റ്ന: ബാങ്ക് ഉദ്യോഗസ്ഥനെ ട്രെയിനില്‍ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനകാരനായ മിലിന്ദ് കുമാര്‍ (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച ഗയ-ജമല്പൂര് ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. ബാങ്കുമായി ബന്ധപ്പെട്ട പരിപാടിയില്‍ പോയതായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിലിന്ദ് ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനിലിറങ്ങി സമീപത്തെ ആശുപത്രിയില്‍ പോയെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഓടുന്ന ട്രെയിനില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നു
By
June 28, 2019 9:47 am