പ്രണയബന്ധം പൊളിക്കാന്‍ വീട്ടുകാര്‍ യുവതിയെ ജില്ലയില്‍ നിന്നു മാറ്റി താമസിപ്പിച്ചിട്ടും രക്ഷയില്ല. പിന്നാലെ തേടിയെത്തിയ കാമുകന് യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചു. വിവാഹപ്രായമെത്താത്ത കാമുകനും യുവതിയും ഒടുവില്‍ പൊലീസില്‍ കീഴടങ്ങി. പത്തനംതിട്ട സ്വദേശിനിയെയാണു വീട്ടുകാര്‍ കടവൂരിലെ ബന്ധുവീട്ടിലേക്കു മാറ്റി താമസിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കാമുകന് കടവൂരിലെത്തി യുവതിയുമായി ഒരു ക്ഷേത്രത്തിലെത്തി വിവാഹം കഴിച്ചു. തുടര്‍ന്നു പത്തനംതിട്ട എസ്പി ഓഫിസിലെത്തി ഹാജരാകുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരെയും ഇവിടെയെത്തിച്ചു.
പ്രണയബന്ധം പൊളിക്കാന്‍ വീട്ടുകാര്‍ യുവതിയെ മാറ്റി താമസിപ്പിച്ചു;എന്നിട്ടും യുവതി കാമുകനൊപ്പം മുങ്ങി
By
June 26, 2019 12:23 pm