കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച രാജസ്ഥാന് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് സ്വദേശികളായ അമീന്, റിയാസ് ഖാന് എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്.
എടിഎമ്മിനുളളില്‍ കയറിയവരെപ്പറ്റി സംശയം തോന്നിയ ഒരു പ്രദേശവാസിയാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെട്ടു. എന്നാല്‍, അല്പസമയത്തിന് ശേഷം മട്ടാഞ്ചേരിയില്‍ നിന്ന് തന്നെയാണ് ഇരുവരെയും പിടികൂടിയത്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയ ഇരുവരും ഒരു ബൈക്കിലാണ് തിരുവനന്തപുരത്തെത്തിയത്.