ബസില്‍ യാത്രക്കാരിയെ ലൈംഗീകമായി ശല്യം ചെയ്ത കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. ഹരിയാനയില്‍ ഞായറാഴ്ചയാണ് സംഭവം. യാത്രക്കാരിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബസില്‍ സഞ്ചരിച്ച മറ്റൊരു യാത്രക്കാരന് പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.
രാവിലെ ഏഴ് മണിക്ക് ബസില്‍ സഞ്ചരിക്കവേയാണ് യാത്രക്കാരിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. ബസില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ദേഹത്ത് രാജേഷ് മുട്ടിയുരുമ്മി ഇരിക്കുകയായിരുന്നു. രാജേഷ് യാത്രക്കാരിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും യുവതി ഇതിനോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ രാജേഷ് ശല്യം തുടരുകയാണ് ചെയ്തത്. ടിക്കറ്റ് ബാഗും രാജേഷ് യുവതിയുടെ മാറിടത്തില്‍ വച്ചു. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്തത്.