മികച്ച വേഷങ്ങള്‍കൊണ്ടും സിനിമകള്‍ കൊണ്ടും പ്രേഷക മനസില്‍ ഇടം പിടിച്ച നടനാണ് ആസിഫ് അലി. പത്ത് വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച താനിപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കുന്നയാളാണെന്നാണ് ആസിഫ് പറയുന്നത്.
‘ഇപ്പോഴും സംവിധായകരോട് അവസരങ്ങള്‍ ചോദിക്കുന്നയാളാണ് ഞാന്‍. കഥാപാത്രങ്ങളില്ലാത്തത് കൊണ്ടല്ല അവസരം ചോദിക്കുന്നത്. ചില സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് തോന്നും. ചിലരുടെ സിനിമകള്‍ കാണുമ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തോന്നും. അത് സിനിമയോടുള്ള ഇഷ്ടം കാരണമാണ്. ലാല്‍ ജോസ്, അന്‍വര്‍ റഷീദ് എന്നിവരോട് സ്ഥിരമായി ചാന്‍സ് ചോദിക്കാറുണ്ട്. ആഷിഖ് അബുവിനോട് കഴിഞ്ഞ എട്ട് വര്‍ഷമായി ചാന്‍സ് ചോദിച്ചിട്ടാണ് വൈറസില്‍ ഒരു റോള്‍ നല്‍കിയത്. അതൊരു സന്തോഷമാണ്’ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
‘കക്ഷി: അമ്മിണിപ്പിള്ള’യാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ആസിഫ് ചിത്രം.