കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി നല്കിയ സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രജനിയുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് അനാവശ്യമായ തിടുക്കമുണ്ടായെന്നും നിര്‍ഭാഗ്യകരകരമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആശുപത്രിയിലെ ചികിത്സ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടര്‍മാര്‍ ചികിത്സ നടത്താവൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.