പരിഷ്ക്കരിച്ച ജി എസ് ടി റിട്ടേണ്‍ ഫയലിംഗ് ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നിലവില്‍ വരും. ജൂലൈ മുതല്‍ നടപ്പാക്കാനാണ് നേരത്തെ ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വന്നതാണ് കാലതാമസത്തിന് കാരണമായത്.
നിലവിലുള്ള പ്രതിമാസ റിട്ടേണ്‍ ഫയലിംഗ് രീതി അടുത്ത ജനുവരിയോടെ ഇല്ലാതാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജി എസ് ടി ആര് 3 ബി ഫോറത്തിന് പകരം ജി എസ് ടി ആര് ഇ ടി 01 എന്ന ഫോം നിലവില്‍ വരും.