ഗുരുവായൂര്‍: ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുലാഭാരവും അഹസ്സും പാല്‍പ്പായസവും വഴിപാടായി നേരും. വഴിപാടുകളെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, വഴിപാടുകളെ സംബന്ധിച്ച് അന്തിമ നിര്‍ദേശം പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല. നിര്‍ദേശം ലഭിച്ചെങ്കില്‍ മാത്രമേ ക്ഷേത്രം അധികൃതര്‍ ഒരുക്കം ആരംഭിക്കൂ.
2008ല്‍ ആണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂരിലെത്തുന്നത്. അന്ന് താമരപ്പൂക്കള്‍, കദളിപ്പഴം എന്നിവ കൊണ്ട് തുലാഭാരം നടത്തിയിരുന്നു.